ആപ്പ്ജില്ല

'ശ്യാമളക്കെതിരെ പരാതിപ്പെട്ടപ്പോള്‍ കൊന്നു കളയുമോ എന്നുപോലും ഭയപ്പെട്ടു'

പി കെ ശ്യാമളക്കും ഭര്‍ത്താവും സിപിഎം നേതാവുമായ എം വി ഗോവിന്ദനും പ്രദേശത്ത് നല്ല സ്വാധീനമുണ്ട്. ഇവരുടെ എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തിച്ചാൻ കൺവെൻഷൻ സെൻ്ററിനുനേരെ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും സാജൻ്റെ ഭാര്യ.

Samayam Malayalam 23 Jun 2019, 11:15 am
കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമളക്കെതിരെ പരാതിപ്പെട്ടപ്പോള്‍ കൊന്നു കളയുമോ എന്നുപോലും ഭയപ്പെട്ടുവെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയലിൻ്റെ ഭാര്യ. പി കെ ശ്യാമളക്കും ഭര്‍ത്താവും സിപിഎം നേതാവുമായ എം വി ഗോവിന്ദനും പ്രദേശത്ത് നല്ല സ്വാധീനമുണ്ട്. ഇവരുടെ എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തിച്ചാൻ കൺവെൻഷൻ സെൻ്ററിനുനേരെ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും സാജൻ്റെ ഭാര്യ പറഞ്ഞു.
Samayam Malayalam Nri Businessman Suicide


കൺവെൻഷൻ സെൻ്ററുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ ഇടപെട്ടതിൽ പി കെ ശ്യാമളയ്ക്ക് പകയുണ്ടായിരുന്നു. അനുമതി നൽകിയില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്നു സാജേട്ടൻ പറഞ്ഞപ്പോള്‍, 'അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെയെന്ന് പി കെ ശ്യാമള പറഞ്ഞു'. ഇനി പുറകേ പോകാൻ വയ്യ, തുരുമ്പെടുത്തു നശിക്കട്ടെ തൂക്കി വിൽക്കാമെന്ന് സാജൻ പറഞ്ഞിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.

അവസാന ആഴ്ചയിൽ സാജേട്ടൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. രാവിലെ വീട്ടിൽ നിന്ന് പോയാൽ വൈകിട്ടാണ് തിരിച്ചുവരുന്നത്. ഉറക്കമില്ലായിരുന്നു. അനുമതിക്കായി പി കെ ശ്യാമളയുടെ കാലുപിടിക്കാം എന്നുവരെ സാജേട്ടൻ തന്നോട് പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.

പി കെ ശ്യാമളക്കെതിരെ പാര്‍ട്ടി നടപടി പോര. ക്രിമിനൽ കേസെടുക്കണം. അധ്യക്ഷക്കെതിരെ നടപടിയെടുക്കാമെന്ന സിപിഎം നേതാക്കളുടെ വാക്കിൽ വിശ്വാസമുണ്ട്. അധ്യക്ഷക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സാജൻ്റെ ഭാര്യ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്