ആപ്പ്ജില്ല

കണ്ണൂർ സ്പോർട്‍സ് സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 വിദ്യാർഥികൾ ചികിത്സയിലാണ്

Samayam Malayalam 3 Nov 2018, 5:11 pm
കണ്ണൂർ: കണ്ണൂർ സ്പോർട്‍സ് ഹോസ്റ്റലിലെ വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 വിദ്യാർഥികളെയാണ് ഇന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Samayam Malayalam kannur sports hostel


സ്പോർട്‍സ് സ്‌കൂൾ മുൻ പ്രിൻസിപ്പലിന്റെ സ്‍മരണാർത്ഥം നടന്ന ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഠിനമായ പരിശീലനങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ചതും നീർജലീകരണവുമാണ് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമെന്നാണ് സൂചന.

പ്രാക്ടിക്കൽ പരീക്ഷയുടെ ഭാഗമായുള്ള കഠിനമായ പരിശീലനം കുട്ടികളെ തളർത്തിയിരുന്നു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ കൂടുതൽ കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനിസിപ്പൽ ഹൈസ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്പോർട്‍സ് സ്‌കൂളിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്