ആപ്പ്ജില്ല

വിശ്വാസമുണ്ടെങ്കിൽ കണ്ണൂര്‍കാരി മലചവിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ്

പേരെടുക്കാനുള്ള ശ്രമമാണെങ്കിൽ വരും

Samayam Malayalam 15 Oct 2018, 4:57 pm
പത്തനംതിട്ട: ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിൽ നിന്നുള്ള യുവതി ശബരിമലയിൽ പ്രവേശിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്ന ആളാണെങ്കിൽ വരില്ലെന്നും അഥവാ പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് ശബരിമലയിൽ പ്രവേശിക്കാനായി വ്രതമെടുക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam apadmakumar.


ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമലയിൽ എത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നുമായിരുന്നു രേഷ്മ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്