ആപ്പ്ജില്ല

സർക്കാർ മദ്യനയത്തിനെതിരെ കെസിബിസി

സിപിഐയുടെ സമ്മർദ്ദം മൂലമാണ് മദ്യക്കച്ചവടം കൂട്ടുന്നതെന്നും ബിഷപ്പ് റെമിജിയൂസ് ആരോപിച്ചു

Samayam Malayalam 17 Mar 2018, 11:24 am
കൊച്ചി: സർക്കാർ മദ്യനയം മാറ്റുന്നതിൽ എതിർപ്പുമായി കെസിബിസി രംഗത്ത്. ത്രീസ്റ്റാർ ബാറുകളും ബിയർ പാർലറുകളും തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള നിലപാട് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പാലത്തിലൂടെ പ്രകടമാകുമെന്ന് താമരശ്ശേരി രൂപത ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷനുമായ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു.
Samayam Malayalam kcbc against new liquor policy
സർക്കാർ മദ്യനയത്തിനെതിരെ കെസിബിസി


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലൂടെ മദ്യനയത്തോട് ഹിതപരിശോധന നടത്താൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിഷപ്പ് ആരോപിച്ചു. പ്രകടനപത്രികയോട് സർക്കാർ ആത്മാർത്ഥത കാണിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ രക്തമൂറ്റുകയാണ്. ഇതിന്‍റെ ഫലം ചെങ്ങന്നൂരിൽ കാണാമെന്ന് ബിഷപ്പ് സർക്കാരിനെ വെല്ലുവിളിച്ചു. മദ്യനയത്തിനെതിരെ ഏപ്രിൽ രണ്ടിന് സഭ പ്രക്ഷോഭം നടത്തും. സിപിഐയുടെ സമ്മർദ്ദം മൂലമാണ് മദ്യക്കച്ചവടം കൂട്ടുന്നതെന്നും ബിഷപ്പ് റെമിജിയൂസ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്