ആപ്പ്ജില്ല

മാര്‍ ജോര്‍ജ് ആലഞ്ചേരി കെസിബിസി പ്രസിഡന്‍റ്

വിവാദ ഭൂമി ഇടപാടില്‍ ആരോപണത്തെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പക്ഷേ, പിന്നീട് ആലഞ്ചേരിയെ പൂര്‍ണ ഭരണച്ചുമതലയിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നു.

Samayam Malayalam 6 Dec 2019, 2:26 pm
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിന്റായി തെരഞ്ഞെടുത്തു. കൊച്ചയില്‍ നടന്ന മെത്രാപോലീത്താമാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് എത്തുന്നത്. കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കലാണ് വൈസി പ്രസിഡന്റ്.
Samayam Malayalam George Alencherry


വിവാദ ഭൂമി ഇടപാടില്‍ ആരോപണത്തെ തുടര്‍ന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആലഞ്ചേരി പൂര്‍ണ ഭരണച്ചുമതലയിലേക്ക് തിരിച്ചുവന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് ആലഞ്ചേരിക്ക് എതിരെ വീണ്ടും കേസ് എടുത്തിരുന്നു. ക‍ര്‍ദിനാള്‍ ഉള്‍പ്പെട്ട അലക്സിയൻ ബ്രദേഴ്‍സ് ഭൂമിയിടപാട് കേസിൽ കാക്കനാട് സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്.

കര്‍ദിനാള്‍ മാ‍ര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ അതിരൂപത മുൻ ഫിനാൻസ് ഓഫീസറായ ഫാ. ജോഷി പുതുവയ്‍ക്ക് എതിരെയും കേെസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇടപാടിൽ 50ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്