ആപ്പ്ജില്ല

സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണം; ബൈബിൾ വായിച്ച് ഇന്ദുലേഖ

പെൺകുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം

TNN 19 Mar 2017, 11:05 pm
കൊച്ചി: പെൺകുട്ടികളെയും സ്ത്രീകളെയും കുമ്പസാരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ കേരള കാത്തലിക്ക് റിഫോർമേഷൻ മൂവ്‌മെന്റ് (കെ.സി.ആർ.എം) പ്രവർത്തകരുടെ സത്യാഗ്രഹ സമരം.
Samayam Malayalam kcrm strike demanding confessions for ladies must conduct by sisters
സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണം; ബൈബിൾ വായിച്ച് ഇന്ദുലേഖ


എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഹൗസിനു മുന്നിൽ രാവിലെ 11ന് സത്യജ്വാല മാസികയുടെ എഡിറ്റർ ജോർജ് മൂലേച്ചാലിൽ ഉദ്ഘാടനം ചെയ്തു. കെ.സി.ആർ.എം. നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിൾ വായിച്ചാണ് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടത്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.

ഉച്ചയ്ക്ക് ഒന്നിന് അവസാനിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവിൽ, കെ.സി.ആർ.എം ചെയർമാൻ ജോർജ് ജോസഫ്, ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ഇ.ആർ. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റർ മരിയ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ്പുമായി നടത്തിയ ചർച്ച പരാജയപ്പട്ട സാഹചര്യത്തിൽ കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.

kcrm strike demanding confessions for ladies must conduct by sisters
Kerala catholic reformation movement on strike demanding confessuions for ladies must conduct by sisters, strike conducted in front of Bishop's house. Adv.Indulekha joseph started strike by reading The bible.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്