ആപ്പ്ജില്ല

കീഴാറ്റൂർ ബൈപാസ്: അലൈൻമെൻറ് കേന്ദ്രത്തിന്‍റേതെന്ന് ജി സുധാകരൻ

വിഷയത്തിൽ മൂന്നാഴ്ച മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്നുള്ള കത്ത് ലഭിച്ചു. കീഴാറ്റൂരിൽക്കൂടി തന്നെയാണ് ദേശീയപാത ബൈപാസ് പോവുന്നത് എന്ന് അസന്നിഗ്ധമായി എഴുതിത്തന്നിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര സർക്കാർ തീരുമാനിച്ച അലൈൻമെൻറല്ലാതെ വേറൊരു അലൈൻമെൻറില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി

Samayam Malayalam 18 Dec 2018, 1:35 am
കണ്ണൂര്‍: ദേശീയപാത ബൈപാസിന്‍റെ കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനിച്ച അലൈൻമെൻറ് സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഈ വിഷയത്തിൽ മൂന്നാഴ്ച മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്നുള്ള കത്ത് ലഭിച്ചു. കീഴാറ്റൂരിൽക്കൂടി തന്നെയാണ് ദേശീയപാത ബൈപാസ് പോവുന്നത് എന്ന് അസന്നിഗ്ധമായി എഴുതിത്തന്നിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര സർക്കാർ തീരുമാനിച്ച അലൈൻമെൻറല്ലാതെ വേറൊരു അലൈൻമെൻറില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
Samayam Malayalam G Sudhakaran


അലൈൻമെൻറ് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം നൽകിയ നിവേദനം സ്വീകാര്യമല്ല, തള്ളിക്കളയുന്നു എന്നും ആ കത്തിലുണ്ട്. ആ പ്രശ്‌നം തീർന്നു എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്. കീഴാറ്റൂരിലെ വയലുകൾക്ക് മീതെ പറക്കുന്ന കഴുകൻമാരെക്കുറിച്ചാണ് നിയമസഭയിൽ പറഞ്ഞത്. സാധുക്കളായ കൃഷിക്കാരെക്കുറിച്ചല്ല. ഈ അലൈൻമെൻറ് ഈ സർക്കാർ ഉണ്ടാക്കിയതേയല്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കേന്ദ്ര സർക്കാറിന്റെ കൺസൾട്ടറ്റൻറ്‌സ് വന്ന് നോക്കിയിട്ടാണ് ഈ അലൈൻമെൻറ് ഉണ്ടാക്കിയത്.

ആദ്യം തളിപ്പറമ്പ് പട്ടണത്തിൽ കൂടിയാണ് അലൈൻമെൻറ് ഉണ്ടാക്കി വെച്ചത്. എങ്കിൽ, 400 വീട് പോകും, കട പോകും. ആ പട്ടണമേ ഉണ്ടാവില്ല. കീഴാറ്റൂരിൽ വീടും കടയുമൊന്നും പോവില്ല. വയൽ ഒരു ഭാഗം 700 മീറ്ററേ പോവുള്ളൂ. അവിടെ കാര്യമായിട്ടുള്ള കൃഷിയില്ല. താരതമ്യേന സുരക്ഷിതമാണ്. കേന്ദ്ര സർക്കാർ പറഞ്ഞത് സംസ്ഥാന സർക്കാർ അംഗീകരിച്ചു. സംസ്ഥാന സർക്കാറിന് അതിൽ വേറെ റോളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ വിവിധ റോഡ് ഉദ്ഘാടന പരിപാടികളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്