ആപ്പ്ജില്ല

44 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

13 ജില്ലകളിലെ 44 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ 10 മണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 44 വാര്‍ഡുകളിൽ 23 എണ്ണം എൽഡിഎഫിൻ്റെയും 14 എണ്ണം യുഡിഎഫിൻ്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്.

Samayam Malayalam 28 Jun 2019, 10:30 am
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. എൽഡിഎഫ്, യുഡിഎഫ് ഭരിക്കുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു.
Samayam Malayalam Election


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളിൽ 23 എണ്ണം എൽഡിഎഫിൻ്റെയും 14 എണ്ണം യുഡിഎഫിൻ്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്