ആപ്പ്ജില്ല

സംസ്ഥാനത്തെ 44 വാര്‍ഡുകളിൽ ജൂൺ 27 ന് ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫും യുഡിഎഫും ഭരിക്കുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. വോട്ടെണ്ണൽ 28 ന് നടക്കും. കഴിഞ്ഞ തവണ 44 വാര്‍ഡുകളിൽ 23 എണ്ണവും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു.

Samayam Malayalam 24 Jun 2019, 12:47 pm
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിൽ ജൂൺ 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫും യുഡിഎഫും ഭരിക്കുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. വോട്ടെണ്ണൽ 28 ന് നടക്കും.
Samayam Malayalam Election


തിരുവനന്തപുരം (7 വാര്‍ഡുകൾ), കൊല്ലം (4), പത്തനംതിട്ട (1), ആലപ്പുഴ (5), കോട്ടയം (6), എറണാകുളം (2), തൃശൂര്‍ (4), പാലക്കാട് (2), മലപ്പുറം (5), കോഴിക്കോട് (1), വയനാട് (1), കണ്ണൂര്‍ (1) എന്നീ ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടുക്കിയിൽ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ തവണ 44 വാര്‍ഡുകളിൽ 23 എണ്ണവും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. 14 ഇടത്ത് യുഡിഎഫും നാലിടത്ത് ബിജെപിയും മൂന്നിടത്ത് വിമതരുമാണ് വിജയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്