ആപ്പ്ജില്ല

മ​ധു​വി​നെ ത​ല്ലി​ക്കൊ​ന്ന കേ​സി​ല്‍ കു​റ്റ​പ​ത്രം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Samayam Malayalam 22 May 2018, 10:59 pm
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
Samayam Malayalam Madhu


16 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. മധുവിനെ ജനക്കൂട്ടം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് 8 മൊബൈല്‍ ഫോണുകളിലായാണ്.33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈല്‍ ഫോണുകളും തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. 11,640 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മധുവിന്റെ ശരീരത്തില്‍ 16 പ്രധാന മുറിവുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്