തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ജനുവരി 22 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കം കുറിക്കുക. 11 ദിവസം നീണ്ടുനിൽക്കുന്നതാണ് സമ്മേളനം. അതിൽ ബജറ്റിലെ പൊതുചർച്ചകൾക്കും നയപ്രഖ്യാപന പ്രസംഗത്തിനുമായി മൂന്ന് ദിവസം മാറ്റിവെക്കും.
സഭയില്‍ അംഗമായിരുന്ന കെ.കെ. രാമചന്ദ്രന് നായര്‍, സി.പി.ഐ നേതാവും മുന്‍ മന്ത്രിയും ഒന്നാം കേരള നിയമസഭ മുതല്‍ വിവിധ സഭകളില്‍ അംഗവുമായിരുന്ന ഇ. ചന്ദ്രശേഖരന് നായര്‍ എന്നിവരുടെ വിയോഗത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തും. സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും.