ആപ്പ്ജില്ല

കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ മറ്റന്നാളത്തേക്ക് മാറ്റി

ജാമ്യം തേടി കെ.സുരേന്ദ്രന്‍; അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചെന്ന് അഭിഭാഷകന്‍

Samayam Malayalam 28 Nov 2018, 2:09 pm
പത്തനംതിട്ട: ശബരിമലയില്‍ നടന്ന പ്രക്ഷോഭങ്ങളുള്‍പ്പെടെ വിവിധ കേസുകളില്‍ റിമാന്‍ഡില്‍ തുടരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‍ച്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുരേന്ദ്രനെ അന്യായമായാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Samayam Malayalam surendran.
റിമാൻഡിൽ തുടരുന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ


ചിത്തിര ആട്ട വിശേഷദിവസം ശബരിമലയില്‍ ഭക്തയെ ആക്രമിച്ച കേസില്‍ ആണ് സുരേന്ദ്രന്‍ ഇന്ന് ജാമ്യം തേടുന്നത്. ശബരിമലയില്‍ ഉണ്ടായ ആക്രമങ്ങളില്‍ വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റാന്നി ഗ്രാമന്യായാലയ കോടതി സുരേന്ദ്രനെ ഡിസംബര്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രന്‍ ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷ റാന്നി ജുഡീഷല്‍ മജിസ്ട്രേറ്റ് തള്ളി. ഇതേ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. ആക്ടിവിസ്റ്റ് തൃപ്‍തി ദേശായ്‍യെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ കെ സുരേന്ദ്രന്‍റെ പേരില്‍ പുതിയ കേസ് ചാര്‍ജ ചെയ്‍തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്