കോട്ടയം: ശബരിമലയിലെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ഇന്ന് നടന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ട്. നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമാണെന്നും ശ്രീധരന് പിള്ള ആരോപിച്ചു. ശബരിമലയെ തകര്‍ക്കാനും സാധാരണ അയ്യപ്പക്ഷേത്രങ്ങള്‍ പോലെയാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇന്ന് നടന്ന സംഭവങ്ങളെ കുറിച്ചു ദേശീയ ഏജന്‍സി അന്വേഷിക്കണമെന്നും ശ്രീധരന് പിള്ള ആവശ്യപ്പെട്ടു.
ബിജെപിയും ശബരിമല കര്‍മ്മ സമിതിയും വിശ്വാസികള്‍ക്കൊപ്പമാണ്. കേരള പോലീസ് ഇത്ര അപചയത്തിലേക്കു പോയ അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.