ആപ്പ്ജില്ല

ബുറേവി ചുഴലിക്കാറ്റിനു മുന്നോടിയായി ചെയ്യേണ്ടതും ചെയ്യരുതാത്തതും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് കേരളാ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും ചെയ്യരുതെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Samayam Malayalam 3 Dec 2020, 3:28 pm
വെള്ളിയാഴ്ച ഉച്ചയോടെ ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി കേരളാ പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്യാമെന്നും ചെയ്യരുതെന്നും കേരളാ പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
Samayam Malayalam rain
പ്രതീകാത്മക ചിത്രം |TOI


ചുഴലിക്കാറ്റിന് മുന്നോടിയായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
  1. കിംവദന്തികൾ അവഗണിക്കുക. പരിഭ്രാന്തരാകരുത്.
  2. കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക.
  3. കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക.
  4. സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക.
  5. സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.
  6. അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
  7. കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.
  8. മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകൾ, റാഫ്റ്റുകൾ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
  9. ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ ഒരു കാരണവശാലും ഇറങ്ങരുത്.
  10. അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക. ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും.
  11. ഇലക്ട്രിക്ക് മെയിൻ, ഗ്യാസ് കണക്ഷൻ ഓഫ് ചെയ്യുക.
  12. വാതിലും ജനലും അടച്ചിടുക.
  13. വീട് സുരക്ഷിതമല്ലെങ്കിൽ ചുഴലിക്കാറ്റിന് മുൻപ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.
  14. റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.
  15. തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക. പുറത്താണെങ്കിൽ
  16. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവേശിക്കരുത്.
  17. തകർന്ന തൂണുകൾ, കേബിളുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
  18. എത്രയും വേഗം സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
  19. അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്