ആപ്പ്ജില്ല

വയനാട് മെഡിക്കൽ കോളേജ് 2022-ൽ യാഥാർത്ഥ്യമാകും: 300 കോടി അനുവദിച്ചു

വയനാടുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിൽ ഉണ്ടായിരുന്നത്.

Samayam Malayalam 15 Jan 2021, 1:42 pm
തിരുവനന്തപുരം: വയനാട്ടിൽ 2021-22 വർഷം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയിൽ നിന്നും 300 കോടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾ സെൽ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഹിമോഗ്ലോബിനോപ്പതി റിസർച്ച് ആന്റ് കെയർ സെന്റർ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Samayam Malayalam Kerala Finance Minister Thomas Issac
തോമസ് ഐസക്


അതേസമയം വയനാടുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിരുന്നു. പട്ടികവർഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനായി 25 കോടി ചെലവഴിക്കും. കിഫ്ബിയിൽ നിന്നും വിവിധ പദ്ധതികൾക്കായി 941 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മൂന്നേകാൽ മണിക്കൂർ ബജറ്റ് പ്രസംഗം; കെഎം മാണിയുടെ റെക്കോഡ് തകർത്ത് തോമസ് ഐസക്
തുരങ്കപാതയുടെ പാരിസ്ഥിതിക ആഘാതപഠനം കഴിഞ്ഞാൽ നി‍ര്‍മ്മാണം ആരംഭിക്കും. വയനാട്-ബന്ദിപ്പൂ‍ര്‍ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാൽ പദ്ധതിയുടെ ചെലവിൽ ഒരുഭാഗം വഹിക്കാൻ കേരളം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൈബൽ വിദ്യാ‍ര്‍ത്ഥികൾക്കായി പഴശി ട്രൈബൽ കോളേജ് ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വയനാട്ടിൽ നിന്നുള്ള കാ‍ര്‍ബൺ എമിഷൻ 15 ലക്ഷം ടണ്ണാണ്. ഇതിൽ 13 ലക്ഷം ആകിരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്ക് സാധിക്കും. കാ‍ര്‍ബൺ എമിഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി 6500 ഹെക്ട‍ര്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്