ആപ്പ്ജില്ല

പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല; പകരം ചീഫ് സെക്രട്ടറി

കേരളത്തിന്റെ ആവശ്യങ്ങൾ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രിയുമായി നടക്കുന്ന നാലാമത്തെ മുഖ്യമന്ത്രിമാരുടെ യോഗമാണിത്

Samayam Malayalam 27 Apr 2020, 11:19 am
പ്രധാനമന്ത്രി ഇന്ന് നടത്തുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കന്നില്ല. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് രേഖാമൂലം നൽകിയിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പങ്കെടുക്കും.
Samayam Malayalam kerala chief minister pinarayi vijayan skips video conference with narendra modi
പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല; പകരം ചീഫ് സെക്രട്ടറി


Also Read : മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്; ലോക്ക് ഡൗണ്‍ നീട്ടുന്നത് ചർച്ചയാകും

രാജ്യത്തെ കൊവിഡ് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ച് ഇത് നാലാമത്തെ വട്ടമാണ് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

ഇന്ന് 10 മണിക്കാണ് ഈ യോഗം ചേര്‍ന്നത്. പ്രധാനമായും ഒന്‍പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്ക് ആകും ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക. നേരത്തെ ചര്‍ച്ച നടത്തുവാന്‍ സാധിക്കാതെ പോയ ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയ്ക്കുുമാണ് ഈ വട്ടം അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ കേരളവുമായി പ്രധാനമന്ത്രി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read : കൊവിഡ് ബാധയിൽ ഗുജറാത്തില്‍ മരണസംഖ്യ ഉയരുന്നു։ കോണ്‍ഗ്രസ് നേതാവ് മരിച്ചു

ലോക്ക് ഡൗണ്‍ നീട്ടണോ, ലോക്ക് ഡൗണ്‍ അയവ് വരുത്തുമ്പോള്‍ കൈക്കൊള്ളേണ്ട കാര്യങ്ങള്‍ എന്നിവയാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഏപ്രില്‍ 14ന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാര്‍ക്ക് നിർദ്ദേശം നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്