ആപ്പ്ജില്ല

പ്രളയം; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു

Samayam Malayalam 17 Aug 2018, 12:04 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. സ്ഥിതി ഗുരുതരമാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
Samayam Malayalam pic


സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാണെന്നും അത്യപൂര്‍വ്വ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപരത്തെത്തുന്ന പ്രധാനമന്ത്രി നാളെയാണ് കൊച്ചിയിലെയടക്കം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്