ആപ്പ്ജില്ല

ഓഖി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

അടിയന്തരസന്ദര്‍ഭങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊരുക്കും

TNN 2 Dec 2017, 11:55 am
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരിക്കേറ്റവർക്ക് സൗജന്യചികിത്സ നൽകും. പരിക്കേറ്റവര്‍ക്കുള്ള ധനസഹായം 5000 രൂപയിൽ നിന്ന് 20000 രൂപയാക്കി ഉയര്‍ത്തി. മത്സ്യബന്ധനവകുപ്പിന്‍റെ നഷ്ടപരിഹാരത്തിനു പുറമെയാണിത്. ഒഖി ചുഴലിക്കാറ്റിൽ ബോട്ടുകള്‍ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Samayam Malayalam kerala cm offers 10 lakh compensation for the families of the diseased
ഓഖി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം


ഭാവിയിൽ അടിയന്തരസാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ക്ക് അപായസന്ദേശം എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓരോ മത്സ്യത്തൊഴിലാളിയ്ക്കും വ്യക്തിപരമായി സന്ദേശം ലഭിക്കത്തക്കവിധമുള്ള സംവിധാനം ഒരുക്കാനാണ് ആലോചന.

നിലവിൽ 30 ദുരിതാശ്വാസക്യാംപുകളിലായി 529 പേരാണുള്ളത്. ഇവിടെ സൗജന്യമായി മരുന്നുകള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് തീരദേശമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

നാവികസേനയും എയര്‍ഫോഴ്സും കോസ്റ്റ്ഗാര്‍ഡും അഭിനന്ദനാര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്നും അവരോടു നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്