ആപ്പ്ജില്ല

പെരുമ്പാവൂർ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

ജിഷമോളുടെ കൊലപാതകത്തിൽ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും അന്വേഷണത്തിന്റെ ചുമതല മധ്യമേഖല ഐജിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

TNN 3 May 2016, 10:39 am
പെരുമ്പാവൂർ: ജിഷമോളുടെ കൊലപാതകത്തിൽ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും അന്വേഷണത്തിന്റെ ചുമതല മധ്യമേഖല ഐജിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകമാണ് ജിഷയുടേതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Samayam Malayalam kerala cm oommenchandy about jishas death
പെരുമ്പാവൂർ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി


കഴിഞ്ഞ വ്യാഴാഴ്ചയാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)യെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ട്. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. ചുരിദാറിന്റെ ടോപ്പ് മാത്രമേ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്