ആപ്പ്ജില്ല

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കി

പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന വീഡിയോ കോൺഫറൻസ് യോഗത്തിൽ പങ്കെടുക്കാനുള്ളതിനാൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കി

Samayam Malayalam 11 May 2020, 2:11 pm
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്താറുള്ള പതിവ് വാർത്താ സമ്മേളനം ഇന്നുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന വീഡിയോ കോൺഫറസ് യോഗത്തിൽ പങ്കെടുക്കുന്നതിനാലാണ് വാർത്താസമ്മേളനം ഒഴിവാക്കിയത്. ഒഴിവ് ദിവസമായതിനാൽ ഞായറാഴ്ചയും മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നില്ല.
Samayam Malayalam ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടാവില്ല
ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടാവില്ല


രാജ്യത്തെ ലോക് ഡൗൺ അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനവും നിലവിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ വിശദീകരിക്കും. ലോക് ഡൗൺ നീട്ടണമോയെന്നുള്ള കാര്യത്തിലും സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കും.

Also Read: സംസ്ഥാനത്തെ ഹോം ക്വാറന്‍റൈൻ മാർഗനിര്‍ദ്ദേശങ്ങൾ പുതുക്കി; വിശദവിവരങ്ങൾ

രാജ്യത്ത് മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. മെയ് 17നാണ് ലോക് ഡൗൺ അവസാനിക്കുക. ലോക് ഡൗൺ തുടരണമോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ നിർണായക തീരുമാനം എടുക്കുക ഈ യോഗത്തിന് ശേഷമായിരിക്കും. മൂന്ന് മണിക്കാണ് യോഗം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്