ആപ്പ്ജില്ല

ഗണേഷിന് ആദ്യ ടേം പോയത് സ്വത്തുതർക്കത്തിൽ; വിൽപത്രത്തിൽ കൃത്രിമം കാണിച്ചെന്ന് സഹോദരിയുടെ പരാതി

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കേരളാ കോണ്‍ഗ്രസ് ബി ഗണേഷ് കുമാറിന് രണ്ടാം ടേമിൽ മാത്രമാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത് എന്നാണ് ഉയരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ, ആദ്യടേമിൽ കേരളാ കോൺഗ്രസ് ബി എംഎൽഎ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. ഇതിന് കാരണമായത് കുടുംബതര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്.

Samayam Malayalam 18 May 2021, 12:10 pm
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കേരളാ കോണ്‍ഗ്രസ് ബി ഗണേഷ് കുമാറിന് രണ്ടാം ടേമിൽ മാത്രമാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത് എന്നാണ് ഉയരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ, ആദ്യടേമിൽ കേരളാ കോൺഗ്രസ് ബി എംഎൽഎ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്. ഇതിന് കാരണമായത് കുടുംബതര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്.
Samayam Malayalam kerala congress b mla k b ganesh kumars sisters complaint costs first term in pinarayi vijayan cabinet 2021
ഗണേഷിന് ആദ്യ ടേം പോയത് സ്വത്തുതർക്കത്തിൽ; വിൽപത്രത്തിൽ കൃത്രിമം കാണിച്ചെന്ന് സഹോദരിയുടെ പരാതി

മുഖ്യമന്ത്രിയെ കണ്ട് ഗണേഷിന്റെ സഹോദരി

ഗണേഷിന്റെ മൂത്ത സഹോദരി ഉഷാ മോഹൻ‌ദാസ് രണ്ട് ദിവസം മുമ്പ് പിണറായി, സി‌പി‌എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായാണ് ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടിക്കാഴ്ചയിൽ ഗണേഷിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

​സ്വത്തുക്കള്‍ തട്ടിയെടുത്തു

ഗണേഷ്‌കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മൂത്ത സഹോദരി ഉഷാ മോഹൻ‌ദാസ് ഉന്നയിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ സഹിതം ഉഷ മുഖ്യമന്ത്രിയെ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് മെയ് മൂന്നിനാണ് ബാലകൃഷ്ണപിള്ള അന്തരിച്ചത്. കോട്ടാരക്കരയിലും പത്താനപുരത്തും പിള്ളയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തിലാണ് തിരുമറി നടത്തിയതായി റിപ്പോര്‍ട്ടുള്ളത്.

​തര്‍ക്കം ഒസിയത്തിനെ ചൊല്ലി

അന്തരിച്ച പിതാവ് ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോരദതി ഉഷ മോഹൻദാസ് പരാതി ഉന്നയിച്ചിരുന്നു. വിൽപത്രത്തിൽ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യം വിശദമാക്കിയിട്ടില്ല. ഗണേഷ് കുമാറിന്റെ പേര് മാത്രമാണ് വിൽപത്രത്തിലുള്ളത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാകാൻ കാരണമായിരിക്കുന്നത്. ഇതിൽ ഗണേഷഷിന്റെ ഇടപെടലുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിൽപ്പത്രത്തിൽ ക്രമക്കേടുണ്ടെന്നാണ് സഹോദരി ഉന്നയിച്ചിരിക്കുന്നത്.

​സോളാര്‍ കേസ്

സ്വത്ത് തര്‍ക്കത്തിന് പുറമെ മുൻ യുഡിഎഫ് സര്‍ക്കാരിനെ കുടുക്കിയ സോളാര്‍ കേസിലെ വിവാദ വനിതയുമായുള്ള ബന്ധത്തെക്കുറിച്ച് ഉഷ മുഖ്യമന്ത്രിയോട് പറഞ്ഞതായും സൂചനയുണ്ട്. ഗണേഷ് മന്ത്രി ആയാൽ ഈ പ്രശ്നങ്ങൾ വീണ്ടും പുറപ്പെടുവാൻ സാധ്യതയുണ്ടെന്നും ഇത് സിപിഎമ്മിനെ വീണ്ടും പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത് എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്