ആപ്പ്ജില്ല

കോട്ടയത്ത് പി.ജെ ജോസഫിന് സീറ്റ് നൽകാതെ കേരള കോൺഗ്രസ്

കെ.എം മാണി വിഭാഗത്തിന് വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ഇല്ലെന്നാണ് ഇപ്പോൾ യുഡിഎഫ് വിലയിരുത്തൽ. ഇന്നലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎയുടെ പേര് ഉയർന്നെങ്കിലും അദ്ദേഹം തന്നെ അത് തള്ളി.

Samayam Malayalam 11 Mar 2019, 1:14 pm

ഹൈലൈറ്റ്:

  • പി.ജെ ജോസഫ് കോട്ടയം സീറ്റ് വേണമെന്ന നിലപാട് മാറ്റിയിട്ടില്ല
  • ജോസഫിന്റെ ആവശ്യം അംഗീകരിക്കാതെ കെ.എം മാണി
  • ജോസഫിന് ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പായേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam K M Mani Joseph
കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി പി.ജെ ജോസഫ് തന്നെയായേക്കുമെന്ന് സൂചന. എന്നാൽ, ജോസഫ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കെ.എം മണി ഇത് വരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം വൈകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ജോസഫ് തന്നെ കോട്ടയത്ത് മത്സരിച്ചേക്കുമെന്ന സൂചന വരുന്നത്.
കെ.എം മാണി വിഭാഗത്തിന് വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ഇല്ലെന്നാണ് ഇപ്പോൾ യുഡിഎഫ് വിലയിരുത്തൽ. ഇന്നലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎയുടെ പേര് ഉയർന്നെങ്കിലും അദ്ദേഹം തന്നെ അത് തള്ളി. അതെ സമയം, പി ജെ ജോസഫിന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പിന്തുണ നൽകിയെന്നാണ് മറ്റൊരു വിവരം. ഇന്നലെ നടന്ന കേരള കോൺഗ്രസ് പാർലമെന്ററികാര്യ യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാഞ്ഞതോടെ പാർട്ടി നേതൃത്വം അങ്കലാപ്പിലാണ്.

സ്ഥാനാർഥി നിർണയം പൂർത്തിയാക്കണമെന്ന് കെ.എം മാണിക്ക് യുഡിഎഫിൽ നിന്ന് സമ്മർദ്ദമുണ്ട്. ഇന്നലെ രാത്രി നാട്ടകം ഗസ്റ്റ് ഹൗസിൽ പി ജെ ജോസഫും ഉമ്മൻ ചാണ്ടിയും കൂടിക്കാഴ്ച നടത്തിയപ്പോൾ പിന്തുണ ഉറപ്പാക്കിയെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം യുപിഎ സർക്കാർ അധികാരത്തിൽ വന്നാൽ പി.ജെ ജോസഫ് കേന്ദ്രമന്ത്രി സ്ഥാനത്തിന് വേണ്ടി ശ്രമിക്കുമെന്ന ഭീതിയും കെ.എം മാണി വിഭാഗത്തിനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്