ആപ്പ്ജില്ല

ചെന്നിത്തലയ്ക്കെതിരെ രൂപത മുഖപത്രം ആയുധം; പ്രതിച്ഛായ എഡിറ്റർക്കെതിരെ വിമർശനം

പാലാ രൂപതയുടെ മുഖപത്രമായ 'ദീപനാള'ത്തിലാണ് ചെന്നിത്തലയുടെ സ്ഥാനമോഹത്തെ പിന്തുണയ്ക്കാതിരുന്നതുകൊണ്ടാണ് കെഎം മാണിയെ വിജിലൻസ് അന്വേഷണത്തിൽ കുടുക്കിയതെന്ന ഗുരുതര ആരോപണമുള്ളത്.

Samayam Malayalam 9 Dec 2020, 5:02 pm
കോട്ടയം: രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് പാലാ രൂപതാ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിൽ വിവാദം കത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പാലാ രൂപത പ്രസിദ്ധീകരണമായ ദീപനാളത്തിൽ വന്ന ലേഖനമാണ് ഇത്തരത്തിൽ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിരിക്കുന്നത്.
Samayam Malayalam jose k mani and article
ജോസ് കെ മാണിയും ദീപനാളത്തിലെ ലേഖനവും


Also Read : ബക്കാഡി കുടിയന്മാര്‍ക്ക് ആശ്വസിക്കാം, നിങ്ങള്‍ പ്രകൃതിയെ നോവിക്കില്ല!

ജോസ് കെ മാണിയുടെ വിശ്വസ്ഥനും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിച്ഛായയുടെ പത്രാധിപരായ കുര്യാസ് കുമ്പളക്കുഴിയാണ് ഇത്തരത്തിൽ രാഷ്ട്രീയ വിമര്‍ശനവുമായി ലേഖനം എഴുതിയിരിക്കുന്നത്. ദീപനാളത്തിലെ 'ഇതാണു കാവ്യനീതി' എന്ന തലക്കെട്ടുമായാണ് കുര്യാസ് ലേഖനം എഴുതിയിരിക്കുന്നത്.

സ്വതന്ത്രമായ ലേഖനങ്ങള്‍ ദീപനാളത്തിൽ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ ചായ്വ് വ്യക്തക്കി പ്രസിദ്ധീകരിച്ചതിനാലാണ് ലേഖനം ശ്രദ്ധ നേടുന്നത്.

വിമര്‍ശനം ശക്തമായതോടെ കുര്യാസിനെതിരെ നടപടി സ്വീകരിക്കാനും ലേഖനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളോട് തങ്ങള്‍ക്ക് വിഷയത്തിൽ പങ്കില്ല എന്നത് രൂപത അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

ദീപനാളത്തിൽ വന്ന ലേഖനം



ലേഖനത്തിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇത് രാഷ്ട്രീയ പ്രചരണത്തിനും ഉപയോഗിച്ച് വരികയാണ്. സഭയുടെ ശക്തമായ പിന്തുണ തങ്ങള്‍ക്കാണെന്നുമാണ് പ്രചരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനാധിപത്യ രാഷ്ട്രീയ തെരഞ്ഞഎടുപ്പിലേക്ക് സഭയുടെ പ്രസിദ്ധീകരിച്ച സംഭവത്തിൽ വിശ്വാസികള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Also Read : കന്യാസ്ത്രീ പ്രസവിച്ച സംഭവം; വൈദികനെതിരെ നടപടി വേണം: വിശ്വാസി സംഘടന

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാലാ രൂപതയുടെ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കേരളാ കോണ്‍ഗ്രസ് സഭാ പ്രസിദ്ധീകരണത്തെ ഉപയോഗിച്ചത്.

"തന്നെപ്പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെതിരേ, മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരേ, വേണ്ടത്ര ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ കെ എം മാണി വളരെ അസ്വസ്ഥനായിരുന്നു. രമേശ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍, അതു നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കില്‍ ബാര്‍കോഴക്കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല; അദ്ദേഹത്തിന്റെ മരണം അത്രയ്ക്ക് വേഗത്തിലാകുമായിരുന്നില്ല" ലേഖനത്തിൽ കുറിക്കുന്നു

"പ്രതിപക്ഷ നേതതാവിന് കാബിനറ്റ് പദവിയുണ്ട്. അതുപക്ഷേ, ഒരു ഭരണഘടനാ പദവിയല്ല. ഒരാള്‍ക്ക് കാബിനേറ്റ് റാങ്ക് അനുവദിക്കാൻ സര്‍ക്കാര്‍ തീരുമാനം മാത്രം മതി. അങ്ങിനെയാണ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് കാലത്ത് ചീഫ് വിപ്പിന് കാബിനെറ്റ് റാങ്ക് ലഭിച്ചത്. അന്ന് ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്കസസമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചതും കാബിനേറ്റ് പദവിയോടെയായിരുന്നു. അതൊക്കെ രാഷ്ട്രീയ പിന്‍ബലത്തിലായിരുന്നു" എന്നും ലേഖനത്തിൽ മുൻ സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നുണ്ട്.

"ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കാതിരുന്നതുകൊണ്ടാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയതെന്ന് കെഎം മാണി വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയാണ് ചെന്നിത്തല കെഎം മാണിയെ കാണാൻ അയച്ചത്. ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം."

Also Read : "അന്യഗ്രഹജീവികളുണ്ട്, ഒളിച്ചിരിക്കുകയാണ്; സത്യം ട്രംപിന് അറിയാം"; മുൻ ബഹിരാകാശ ഏജൻസി തലവൻ

"വയ്യെന്ന് കെഎം മാണി അറിയിച്ചു. ബാർ കോഴ ആരോപണം ഉയരുമ്പോൾ രമേശ് ചെന്നിത്തല അമേരിക്കയിലായിരുന്നു. ആരോപണം ഉയർന്നതിന്റെ മൂന്നാം ദിവസം മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചുതന്നെ വിജിലൻസ് അന്വേഷണത്തിനുള്ള ഫയലിൽ ഒപ്പിട്ടു. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗത്തിനെതിരെ വേണ്ടത്ര ചർച്ചയും കൂടിയാലോചനയും ഇല്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ മാണി അസ്വസ്ഥനായിരുന്നു."

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്