ആപ്പ്ജില്ല

പിസി ജോർജ്ജിനെതിരെ പൂഞ്ഞാറിലിറങ്ങാൻ പിസി തോമസ്; കേരളാ കോൺഗ്രസിനെ കളത്തിലിറക്കാൻ എൽഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് പരിഗണിച്ചാണ് പി സി തോമസ് പൂഞ്ഞാറിൽ മത്സരിക്കാനൊരുങ്ങുന്നത്.

Samayam Malayalam 2 Jan 2021, 11:52 am
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പിസി ജോർജ്ജിനെതിരെ മത്സരിക്കാൻ പിസി തോമസ് ഒരുങ്ങുന്നു, എൻഡിഎ സ്ഥാനാർത്ഥിയായാണ് പിസി തോമസ് മത്സരിക്കുകയെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് പൂഞ്ഞാറിലായിരുന്നു, ഇതാണ് പിസി തോമസിനെ പൂഞ്ഞാറിലേക്ക് അടുപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam PC George
പി സി ജോർജ്ജ്, പി സി തോമസ് |Facebook


കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യം; സ്പീക്കർ രാജിവെക്കണം: കെ.സുരേന്ദ്രൻ
കഴിഞ്ഞ തവണ യുഡിഎഫിൽ ആയിരിക്കെ കേരളാ കോൺഗ്രസ് എം ആയിരുന്നു പൂഞ്ഞാറിൽ പിസി ജോർജ്ജിനെതിരെ മത്സരിച്ചത്. അതിനാൽ ഇക്കുറി കേരളാ കേരളാ കോൺഗ്രസ് വിഭാഗത്തിന് ഈ സീറ്റ് എൽഡിഎഫ് നൽകിയേക്കും.

അതേസമയം, പിസി ജോർജിന്റെ ജനപക്ഷം യുഡിഎഫിൽ പ്രവേശിച്ചേക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗം പിസി ജോർജ്ജുമായി ചർച്ച നടത്തുന്നുണ്ട്. മാണി വിഭാഗം മുന്നണി വിട്ടതിനാൽ മധ്യ തിരുവിതാംകൂറിൽ സ്വാധീനമുള്ള നേതാക്കളെ യുഡിഎഫിലെത്തിക്കാനാണ് നീക്കം നടക്കുന്നത്.

എങ്ങനെയാണ് കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്തുന്നത്? സംസ്ഥാനത്തെ 4 ജില്ലകളിലെ നടപടികൾ ഇങ്ങനെ
യുഡിഎഫുമായി നടത്തിയ ചർച്ചയിൽ മൂന്ന് സീറ്റുകളാണ് ജനപക്ഷം ആവശ്യപ്പെട്ടത്. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളാണ് ജനപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്