ആപ്പ്ജില്ല

'ഗ്രൂപ്പ് പോര് മറയ്ക്കാൻ മെക്കിട്ട് കയറുന്നു'; സിപിഐയെ വീണ്ടും വിമര്‍ശിച്ച് കേരളാ കോൺഗ്രസ് എം

സിപിഐ കാനം - ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടിയാണ് കേരളാ കോൺഗ്രസിന്റെ മെക്കിട്ട് കയറുന്നത് എന്നാണ് വിമര്‍ശനമുണ്ടായിരിക്കുന്നത്

Samayam Malayalam 16 Sept 2021, 9:34 am
കൊച്ചി: സിപിഐയെ വീണ്ടും വിമര്‍ശിച്ച് കേരള കോൺഗ്രസ് എം. പാര്‍ട്ടിയുടെ വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ ആണ് കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സിപിഐ കാനം - ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടിയാണ് കേരളാ കോൺഗ്രസിന്റെ മെക്കിട്ട് കയറുന്നത് എന്നാണ് വിമര്‍ശനമുണ്ടായിരിക്കുന്നത്.
Samayam Malayalam kerala congress m slams cpi and sent letter to kanam rajendran
'ഗ്രൂപ്പ് പോര് മറയ്ക്കാൻ മെക്കിട്ട് കയറുന്നു'; സിപിഐയെ വീണ്ടും വിമര്‍ശിച്ച് കേരളാ കോൺഗ്രസ് എം


സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചിട്ടുണ്ട്. സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ കേരളാ കോൺഗ്രസ് നേട്ടമുണ്ടാക്കിയില്ലെന്ന പരാമർശം വിവാദമായിരുന്നു. അതിന് പിന്നാലെയാണ് വിവാദമായ കത്ത് വന്നിരിക്കുന്നത്.

​ത്രിതല പഞ്ചായത്ത് ഫലം


കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയതിന് ശേഷം നടന്ന ത്രിതല തെരഞ്ഞെടുപ്പ് ഫലത്തിൽ വിജയിച്ചവരുടെ പേര് വിവരങ്ങള്‍ ചേര്‍ത്താണ് കത്ത് അയച്ചിരിക്കുന്നത്.

2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 123 അസംബ്ലി മണ്ഡലങ്ങളില്‍ വളരെ മുൻപിലായിരുന്നു യുഡിഎഫ്. എന്നാൽ, എൽഡിഎഫ് 16 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. പാറശ്ശാലയിൽ ബിജെപിയായിരുന്നു മുന്നിൽ. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫ് വിപുലീകരിക്കാൻ സിപിഐ (എം) തീരുമാനിച്ചതെന്നും കത്തിൽ പറയുന്നു.

​​നിയമസഭാ തെരഞ്ഞെടുപ്പ് ഫലം


2021ലെ വോട്ട് ശതമാനം പരിശോധിച്ചാൽ എൽഡിഎഫിലെ ഒന്നാം കക്ഷിയായ സിപിഐ (എം) ന് 25.38 ശതമാനവും രണ്ടാം കക്ഷിയായ സിപിഐക്ക് 7.58 ശതമാനവും യുഡിഎഫിലെ ഒന്നാം കക്ഷിയായ കോൺഗ്രസിന് 25.12 ശതമാനവും യുഡിഎഫില രണ്ടാ കക്ഷിയായ മുസ്ലീം ലീഗിന് 8.27 ശതമാനവും ചേര്‍ത്ത് ആകെ എൽഡിഎഫിന് 32.96 ശതമാനവും, യുഡിഎഫിന് 33.39 ശതമാനവും വോട്ടാണ് ലഭിച്ചത്. എൽഡിഎഫിനേക്കാള്‍ യുഡിഎഫ് 0.43 ശതമാനം മുന്നിലാണെന്നും കത്തിൽ പറയുന്നു.

തുടര്‍ഭരണത്തിന് സഹായിച്ചത്


എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടര്‍ഭരണവും നേടാൻ സഹായിച്ചത്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതൽ തന്നെ എതിര്‍ത്ത് വന്നത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല സിപിഎം വിലയിരുത്തലുകള്‍ക്ക് ഉള്‍ക്കരുത്തുണ്ട്.

​രഹസ്യനിര്‍ദ്ദേശം നാട്ടിൽ പാട്ട്


പക്ഷെ ഏഴ് പ്രാവശ്യം പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ കോളേജ് തുടങ്ങി പ്രിൻസിപ്പളുമായി വാര്‍ഷിക വിലയിരുത്തൽ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തലെന്നും വിമര്‍ശിക്കുന്നു. കേരളാ കോൺഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദ്ദേശം നാട്ടിൽ പാട്ടാണെന്നും കത്തിൽ പറയുന്നു.

​ഗ്രൂപ്പ് പോര്


കയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലായെന്ന കൃത്യമായ സത്യം ഓര്‍മ്മപ്പെടുത്തട്ടേ. ഇന്ത്യയിൽ ജാതി മത കോമരങ്ങള്‍ മുടിയഴിച്ചിട്ട് ഉറഞ്ഞ് തുള്ളുമ്പോൾ അതിനെതിരായുള്ള പോരാട്ടത്തിൽ ഇടത് പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള കോൺഗ്രസ് പാര്‍ട്ടിയെ സ്ഥാനത്തും അസ്ഥാനത്തും കുത്തി മുറിവേൽപ്പിക്കാനുള്ള നീക്കം വേദനാജനകമാണെന്ന് കുറ്റപ്പെടുത്തുന്നു.

അങ്ങയുടെ പാര്‍ട്ടിയിൽ കാനം - ഇസ്മായിൽ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി മറ്റൊരു പാര്‍ട്ടിയായ കേരള കോൺഗ്രസ് (എം)ന് മേൽ മെക്കിട്ട് കയറണ്ട ആവശ്യമില്ലെന്ന് സാന്ദര്‍‍ഭികമായി അറിയിക്കുന്നുവെന്നും കത്തിൽ നിര്‍ദ്ദേശിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്