ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് തോൽവി: ഉത്തരവാദിത്വം കോൺഗ്രസ്സിനെന്ന് കേരള കോൺഗ്രസ്സ്

യു.ഡി.എഫിൻെറ കനത്ത തോൽവിയ്ക്ക് കാരണം കോൺഗ്രസ്സിൻെറ നിലപാടുകളാണെന്ന് കേരള കോൺഗ്രസ്സ് (എം).

TNN 14 Jun 2016, 5:38 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻെറ കനത്ത തോൽവിയ്ക്ക് കാരണം കോൺഗ്രസ്സിൻെറ നിലപാടുകളാണെന്ന് കേരള കോൺഗ്രസ്സ് (എം). പാർട്ടി സ്റ്റിയറിംങ് കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനമാണ് കോൺഗ്രസ്സിനെതിരെ ഉയർന്നത്. യു.ഡി.എഫ് സർക്കാർ അവസാന കാലത്ത് എടുത്ത തീരുമാനങ്ങളും മെത്രാൻ കായൽ വിവാദവും തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്ന് യോഗം വിലയിരുത്തി.
Samayam Malayalam kerala congress m steering commmittee meeting criticises congress
തെരഞ്ഞെടുപ്പ് തോൽവി: ഉത്തരവാദിത്വം കോൺഗ്രസ്സിനെന്ന് കേരള കോൺഗ്രസ്സ്


ബാർ കോഴക്കേസിൽ കെ.എം.മാണിയെ പ്രതി സ്ഥാനത്ത് നിർത്താൻ കോൺഗ്രസ്സ് ശ്രമിച്ചു. മാണിയുടെ രാജി അനാവശ്യമായിരുന്നു. ഒരു ഘടകകക്ഷി നേതാവിനും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാൻ പാടില്ലായിരുന്നു. മുന്നണിയെ നയിച്ച കോൺഗ്രസ്സ് ഇക്കാര്യത്തിൽ കെ.എം.മാണിയെ ക്രൂശിക്കുകയായിരുന്നു.

യു.ഡി.എഫിലെ ഘടകക്ഷികളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇത്തവണയുണ്ടായത്. ആർ.എസ്.പിക്ക് സംഭവിച്ചത് അതാണ്. കേരള കോൺഗ്രസ്സിനെതിരെയും ഇത്തരം ശ്രമം ഉണ്ടായെങ്കിലും ജനപിന്തുണയാണ് പിടിച്ചു നിർത്തിയതെന്നും യോഗം വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്