ആപ്പ്ജില്ല

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ 163129 പേർ; ഇന്ന് മാത്രം അഡ്മിറ്റ് ചെയ്തത് 150 പേരെ

ഇന്ന് സംസ്ഥാനത്ത് 7 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 241 ആയി ഉയർന്നു. ഇതിൽ 215 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ നിന്നും 2 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Samayam Malayalam 31 Mar 2020, 9:46 pm
ഇന്ന് സംസ്ഥാനത്ത് 7 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 241 ആയി ഉയർന്നു. ഇതിൽ 215 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ നിന്നും 2 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Samayam Malayalam kerala coronavirus cases covid 19 affected persons district wise report latest news updates
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ 163129 പേർ; ഇന്ന് മാത്രം അഡ്മിറ്റ് ചെയ്തത് 150 പേരെ


​ആറുപേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴിൽ ആറ് പേർക്കും കൊവിഡ്-19 ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മാത്രമാണ് വിദേശത്ത് നിന്നും വന്നത്. മറ്റുള്ളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നത്. തിരുവനന്തപുരത്ത് 8,13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ സംസ്ഥാനത്ത് 24 പേരാണ് രോഗം ഭേദമായി ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്.

​​ആകെ നിരീക്ഷണത്തിൽ 1,63,129 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള 7485 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

​​​​​​​​​ഇതുവരെ രോഗം സ്ഥിരീകരിച്ചത് 241പേർക്ക്

സംസ്ഥാനത്ത് ഇതുവരെ 241 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും മരിച്ചവരുൾപ്പെടെയാണ് ഈ കണക്ക്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. കാസർകോടിനായി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

​​​കൂടുതൽപേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട്

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ്-19 നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 21239 പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21222 ആണ്. ജില്ലയിൽ 17 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 5 പേരെയാണ് ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞാൽ തൃശൂരാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 20588 പേരാണ് ഇവിടെ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 20541 പേരും ആശുപത്രിയിൽ 47 പേരുമാണുള്ളത്. ഇന്ന് മാത്രം 8 പേരെയാണ് ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

​​​കൂടുതൽ പേർ ആശുപത്രിയിലുള്ളത് കാസർകോട്

ഏറ്റവും കുടുതൽ പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത് കാസർകോടാണ്. 163 പേരാണ് ഇവിടെ അഡ്മിറ്റായിരിക്കുന്നത്. ഇന്ന് 37 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തതിട്ടുള്ളത്. കാസർകോട് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7562 ആണ്. കാസർകോട് കഴിഞ്ഞാൽ കൂടുതൽപേർ ആശുപത്രിയിലുള്ളത് കണ്ണൂരാണ്. 108 പേരാണ് ഇവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇന്ന് 37 പേരെയാണ് ഇവിടെയും അഡ്മിറ്റ് ചെയ്തത്.

​​​​​​​​​ഏറ്റവും കുറവ് ഇടുക്കിയിൽ

സംസ്ഥാനത്ത് കൊറോണ നീരീക്ഷണത്തിൽ ഏറ്റവും കുറവ് ആളുകൾ കഴിയുന്ന ജില്ല ഇടുക്കിയാണ്. 2737 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2732 ആളുകളും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇടുക്കിക്ക് പിന്നിൽ 3528 പേരുള്ള കോട്ടയമാണ് കുറച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയത്. ഇവിടെ 3254 പേർ വീടുകളിൽ കഴിയുമ്പോൾ 4 പേർ മാത്രമാണ് ആശുപത്രികളിലുള്ളത്.

​​​ജില്ലകളിൽ നിരീക്ഷണത്തിലുള്ളവർ ഇങ്ങനെ

ജില്ലകളിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം (ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം) എന്ന ക്രമത്തിൽ വായിക്കാം: തിരുവനന്തപുരം- 18392 (77), കൊല്ലം- 17247 (19), പത്തനംതിട്ട- 7254 (13), ഇടുക്കി- 2737 (5), കോട്ടയം- 3258 (4), ആലപ്പുഴ- 6956 (11), എറണാകുളം- 5312 (31), തൃശൂർ- 20588 (47), പാലക്കാട്- 20219 (32), മലപ്പുറം- 12642 (102), കോഴിക്കോട്- 21239 (17), വയനാട്- 8511 (13), കണ്ണൂർ- 11049 (108), കാസർകോട്- 7725 (163).

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്