ആപ്പ്ജില്ല

റവന്യൂ വകുപ്പ് ആര് ഭരിക്കും; സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണ

പാർട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

Samayam Malayalam 18 May 2021, 9:51 pm

ഹൈലൈറ്റ്:

  • വനം വകുപ്പിന് പകരം ലഭിക്കുന്ന വകുപ്പ് ചിഞ്ചു റാണിക്ക്
  • സിപിഐയിൽ ആദ്യ വനിതാ മന്ത്രി
  • നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam CPI
സിപിഐ മന്ത്രിമാർ
കൊച്ചി: സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് നോക്കാം.
കെ രാജന് റവന്യൂ വകുപ്പ് ലഭിച്ചേക്കും. പി പ്രസാദിന് കൃഷിവകുപ്പാകും ലഭിച്ചേക്കുക. ജിആർ അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ ചിഞ്ചുറാണിക്ക് വനം വകുപ്പ് വിട്ടു നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പും നൽകിയേക്കും. സിപിഐയിൽ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു ടേം വ്യവസ്ഥ നടപ്പാക്കിയതിനാൽ ഇ ചന്ദ്രശേഖരന് മന്ത്രി സ്ഥാനം നഷ്ടമായി.

ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇ ചന്ദ്രശേഖരൻ നിയമസഭാ കക്ഷി നേതാവും പിഎസ് സുപാൽ നിയമസഭാ കക്ഷി സെക്രട്ടറിയുമാകും. പാർട്ടി വിപ്പ് സ്ഥാനം ഇകെ വിജയനാണ്.

പാർട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. രാവിലെ ചേർന്ന സിപിഐ യോഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്