ആപ്പ്ജില്ല

പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കേരളാ പോലീസിനെതിരായി മൂന്ന് വീഡിയോകളാണ് വന്നിട്ടുള്ളതെന്ന് കേരളാ സൈബർ വാരിയേഴ്സ് പറയുന്നു.

Samayam Malayalam 30 Dec 2020, 7:13 pm
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനിടയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. ഫേസ്ബുക്ക് പേജിലൂടെയാണ് സൈബർ വാരിയേഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അക്കാദമിയുടെ വെബ്സൈറ്റ് പ്രവർത്തന രഹിതമാണ്.
Samayam Malayalam Neyyattinkara
രാജന്റെ കുടുംബം


"കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത്‌ മൂന്നാമത്തെ വീഡിയോയാണ് പോലീസിന് എതിരായി വന്നിട്ടുള്ളത്, അതിലെല്ലാം സാധാരണ ജനങ്ങളോടുള്ള പോലീസിന്റ സമീപനം വ്യക്തമാകുകയാണ്. സ്വന്തം മാതാപിതാക്കൾ വെന്തു വെണ്ണീറായപ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെ കുഴിമാടം വെട്ടുന്ന മകനോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന രീതി തികച്ചു ക്രൂരമാണ്."

അഭയ കേസിലെ വൈദികർ നിരപരാധികൾ; അവർക്ക് കൊലപാതകം നടത്താനാകില്ലെന്ന് മുൻ എസ്പി ജോർജ്ജ് ജോസഫ്
"പോലീസ് അക്കാഡമിയിൽ വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർ നിങ്ങളുടെ ശിഷ്യന്മാരെ ഇങ്ങനെ ഒന്ന് ഉപദേശിക്കണം, 'ജനങ്ങളുടെ നികുതിപ്പണം എടുത്തു ശമ്പളം തരുന്നത് ജനങ്ങളെ സേവിക്കാനാണ് അല്ലാതെ സാധാരണ ജനങ്ങളുടെ മുകളില്‍ കുതിര കയറാനല്ലെന്നും ഓർമ്മിപ്പിക്കണം." സൈബർ വാരിയേഴ്സ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. രാജന്റെയും അമ്പിളിയുടേയും ശവസംസ്കാര സമയത്ത് വലിയ പ്രതിഷേധം സ്ഥലത്ത് ഉണ്ടായിരുന്നു. കളക്ടറുമായി ചർച്ച നടത്തിയ ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്