കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി. കോഴിക്കോട്-വയനാട് മേഖലയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർ ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലാർ സർവ്വീസിന് തുടക്കംകുറിച്ചിരിക്കുന്നത്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് സർവ്വീസ്. ഓർഡിനറി ബസിലെ അതേ നിരക്കിലാണ് ലോ ഫ്ലോർ ബസ് സർവ്വീസ് നടത്തുന്നത്. അശോക് ലെയ്ലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരൻ ബസിന്റെ ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നോൺ എസി വിഭാഗത്തിലുള്ള ലോ ഫ്ലോർ ബസാണ് സർവ്വീസിന് ഇറക്കിയിരിക്കുന്നത്.
ഇതേ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലേക്ക് പരശുറാം എന്ന പേരിൽ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ ആരംഭിച്ചതോടെ ഈ സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.