ആപ്പ്ജില്ല

ഒറ്റപ്പെട്ട് മലയാറ്റൂർ: വിദേശികളടക്കം കുടുങ്ങി കിടക്കുന്നു

പെരിയാറിൻ്റെ തീരത്തുള്ള മലയാറ്റൂ‍ർ മലക്ക് സമീപം വിദേശികളടക്കം അനേകം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു

Samayam Malayalam 17 Aug 2018, 11:37 am
കാലടി: പെരിയാറിൻ്റെ തീരത്തുള്ള മലയാറ്റൂ‍ർ മലക്ക് സമീപം വിദേശികളടക്കം അനേകം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. യതൊരു വിധ രക്ഷാ പ്രവ‍ർത്തനങ്ങളും ഇൗ മേഖലയിലേക്ക് എത്തിയിട്ടില്ല. ഉയ‍ർന്ന പ്രദേശമായ കാടാപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവും വെള്ളവും ധാരാളം ആവശ്യമാണ്. മാത്രമല്ല, ആയു‍ർവേദ ചികിത്സക്കായി എത്തിയ വിദേശികളടക്കം അവിടെ കുടുങ്ങിക്കിടക്കുകയാണ്.
Samayam Malayalam 39080761_1642669879193926_3465721007925362688_n


മലയാറ്റൂ‍ർ താഴത്തെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളിലും കൊറ്റമത്തും ആളുകൾ കുടുങ്ങികിടക്കുകയാണ്. രക്ഷാ പ്രവ‍‍ർത്തകരൊന്നും ഇവിടെക്ക് എത്തിയിട്ടില്ല. രണ്ടു ദിവസമായി കറൻ്റും കുടിവെള്ളവും ലഭ്യമല്ല. പല‍ർക്കും പ്രദേശത്തുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. രക്ഷാപ്രവ‍ർത്തനങ്ങൾ വൈകുന്ന സാഹചര്യത്തിൽ കുടിവെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെടുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്