ആപ്പ്ജില്ല

കേ​ന്ദ്ര​സ​ഹാ​യം; അ​രി​യും ഗോ​തമ്പും തി​ങ്ക​ളാ​ഴ്ച​യെ​ത്തും

കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങാ​യി ഭ​ക്ഷ്യ​വ​കു​പ്പ് 50000 മെ​ട്രി​ക് ട​ണ്‍ അ​രി​യും ഗോ​ത​മ്പും 100 മെ​ട്രി​ക് ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും ന​ല്‍​കും. ഇ​വ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കും

Samayam Malayalam 19 Aug 2018, 10:01 pm
ന്യൂഡല്‍ഹി: കേരളത്തിനു കൈത്താങ്ങായി ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നല്‍കും. ഇവ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിക്കും. കൂടുതല്‍ അരിയും മരുന്നും നല്‍‌കാന്‍ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Samayam Malayalam rice-1


ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും. പെട്രോളിയം മന്ത്രാലയം 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് 500 കോടി രൂപ അടിയന്തര സഹായമായി പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്