ആപ്പ്ജില്ല

സംസ്ഥാനത്ത് ക്യാമ്പുകളിൽ കഴിയുന്നത് രണ്ടേകാല്‍ ലക്ഷം പേർ

സംസ്ഥാനത്ത് നിലവിൽ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Samayam Malayalam 17 Aug 2018, 1:54 pm
തിരുവന്തപുരം: സംസ്ഥാനത്ത് നിലവിൽ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1568 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലുള്ളവർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
Samayam Malayalam Ernakulam: Kerala Chief Minister Pinarayi Vijayan interacts with the flood-affec...
Kerala Chief Minister Pinarayi Vijayan interacts with the flood-affected people at a relief camp in Ernakulam on Saturday, August 11, 2018.Photo)


വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രളയക്കെടുതിയെ കുറിച്ച് വീണ്ടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്