ആപ്പ്ജില്ല

ഹനാന്‍റെ വൈറൽ ഫിഷ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്ത് സലിംകുമാര്‍

സലിം കുമാറിന് വറുത്തമീൻ നൽകിയാണ് ഹനാനും കൂട്ടുകാരും വരവേറ്റത്

Samayam Malayalam 6 Dec 2018, 4:23 pm
കൊച്ചി: റോഡരികിൽ മത്സ്യം വിറ്റ് ജീവിച്ചിരുന്നതിലൂടെ സോഷ്യൽമീഡിയയിൽ താരമായി മാറിയ ഹനാൻ ഹമീദിന്‍റ പുതിയ സംരംഭമായ വൈറൽ ഫിഷ് സ്റ്റാള്‍ നടൻ സലിം കുമാര്‍ തമ്മനത്ത് ഉദ്ഘാടനം ചെയ്തു. പ്രത്യേകം രൂപകൽപ്പന ചെയ്ത എയ്സ് വണ്ടിയാണ് വൈറൽ ഫിഷ് സ്റ്റാള്‍ എന്ന പേരിൽ സഞ്ചരിക്കുന്ന കടയാക്കി മാറ്റിയിരിക്കുന്നത്. മീൻ മുറിച്ച് വൃത്തിയാക്കി പ്രത്യേകം ബോക്സിലാക്കിയാകും വിൽക്കുന്നതെന്ന് വൈറൽ ഫിഷ് സ്റ്റാള്‍ ഉദ്ഘാടനവേളയിൽ ഹനാൻ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് മത്സ്യവിൽപ്പനയിലൂടെ സെലിബ്രിറ്റി ആയി മാറിയ ഒരു പെൺകുട്ടിയുടെ സംരംഭം ഉദ്ഘാടനം ചെയ്യുന്നതെന്ന് സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Samayam Malayalam hanan


മീൻ വിൽപ്പനയ്ക്കായുള്ള വാഹനത്തിന് ലോൺ കിട്ടാനുള്ള താമസവും, വാഹനത്തിന്‍റെ പ്രത്യേക രൂപകൽപ്പനയ്ക്കുമൊക്കെ ഏറെ സമയം വേണമായിരുന്നു. അതിനിടെ വാഹനാപകടവും മറ്റുമൊക്കെയുണ്ടായതുകൊണ്ടാണ് സംരംഭം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടതെന്ന് ഹനാൻ പറഞ്ഞു.

നഗരസഭാ പരിധിയിൽപ്പെടുന്ന തമ്മനത്ത് കച്ചവടം തുടങ്ങാൻ അനുമതി തന്ന കൊച്ചി കോർപ്പറേഷൻ കൗൺസിലിനും, മേയർക്കും കൂടെ നിന്ന സുഹൃത്തുക്കൾക്കും, കേരള സർക്കാരിനും, മുഖ്യമന്ത്രിക്കും, മാധ്യമങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നും തന്‍റെ സംരംഭത്തിന്‍റെ ഭാഗമാകാനായെത്തിയവരോടായി ഹനാൻ പറഞ്ഞു.

ഉദ്ഘാടനത്തിനായെത്തിയ സലിം കുമാറിന് നാടമുറിച്ച് അകത്ത് കയറിയ ഉടനെ വറുത്തമീൻ നൽകിയാണ് ഹനാനും കൂട്ടുകാരും വരവേറ്റത്. വൈറൽ ഫിഷിന്‍റെ പ്രത്യേക മൊബൈൽ ആപ്പും സലിംകുമാര്‍ പുറത്തിറക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താൻ ചെയ്യുന്ന ഈ സംരംഭത്തിൽ ഡോര്‍ ഡെലിവറി സംവിധാനം വഴി മത്സ്യം വീട്ടുപടിക്കലെത്തിക്കാനും ഹനാന് പദ്ധതിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്