ആപ്പ്ജില്ല

മറ്റന്നാൾ ഹാജരാകാൻ ഇഡിയുടെ നോട്ടീസ്; സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചോദ്യംചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Samayam Malayalam 25 Nov 2020, 5:13 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ രവീന്ദ്രനോട് വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു. നേരത്തെ ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തിന് ഹാജരാകാൻ സാധിച്ചിരുന്നില്ല. കൊവിഡ് മുക്തി നേടി ഒരാഴ്ച പിന്നിട്ടതോടെയാണ് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. കൊവിഡ് മുക്തി നേടിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Samayam Malayalam CM Raveendran
സിഎം രവീന്ദ്രൻ |TOI


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കർ ഐഎഎസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനാണ് സിഎം രവീന്ദ്രൻ. പാർട്ടി നോമിനിയായാണ് സിഎം രവീന്ദ്രൻ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി പഥത്തിലെത്തുന്നത്. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികത ഇല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന് ആശങ്കയില്ല. ഓരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ മറ്റ് ചില കഥകൾ മെനയാൻ ചിലർക്ക് താൽപര്യം ഉണ്ട്. അന്വേഷണ ഏജൻസികൾക്ക് ചില വിവരങ്ങൾ അറിയാൻ താൽപര്യം കാണും. അതുകൊണ്ടായിരിക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്