ആപ്പ്ജില്ല

'സ്വർണക്കടത്തിൽ കൈവെട്ട് കേസിലെ പ്രതിക്കും പങ്ക്'; തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎയുടെ കണ്ടെത്തൽ. സംഭവത്തിൽ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇന്നുമാത്രം ആറിടത്ത് റെയ്ഡ്.

Samayam Malayalam 2 Aug 2020, 8:16 pm
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എൻഐഎ. കേസിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന് എൻഐഎ കണ്ടെത്തി. സുപ്രധാന രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എട്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ, യാത്രാ രേഖകൾ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. കെടി റമീസ് നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയെന്നും എൻഐഎ കണ്ടെത്തി.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്സ്പോട്ടുകൾ; രോഗ പകർച്ചയിൽ ആശങ്ക

പോപ്പുലർ ഫ്രണ്ടുമായി സ്വർണ്ണക്കടത്തിന് ബന്ധമുണ്ട്. ഞായറാഴ്ചമാത്രം ആറിടത്ത് റെയ്ഡ് നടത്തി. കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദാലി കൈവെട്ട് കേസിലെ പ്രതിയാണെന്നും എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൈവെട്ട് കേസിൽ വേണ്ടത്ര തെളിവില്ലാത്തതിനാൽ പ്രതിയെ കോടതി വെറുതേവിട്ടിരുന്നു.

Also Read: അമിത് ഷായ്ക്ക് പിന്നാലെ യുപി ബിജെപി അധ്യക്ഷനും കൊവിഡ്

സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ ചുമത്താനുള്ള കാരണം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൈവെട്ട് കേസിലെ പ്രതിയെ പ്രതി ചേർത്തത് എന്നും ആരോപണമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്