ആപ്പ്ജില്ല

സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യില്ല; ചോദ്യംചെയ്യലിന് ഹാജരാവില്ല

ഇഡിയുടെ നോട്ടീസ് ലഭിച്ച ദിവസം വൈകിട്ടാണ് സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Samayam Malayalam 26 Nov 2020, 10:19 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു മുന്നിൽ ചോദ്യം ചെയ്യിലിന് ഹാജരാവില്ല. കൊവിഡ്-19 ന് ശേഷമുള്ള ആരോഗ്യ പ്രശ്നം ഉള്ളതിനാലാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Samayam Malayalam CM Raveendran
സിഎം രവീന്ദ്രൻ |TOI


ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സിഎം രവീന്ദ്രന് ഇഡി കത്തുനൽകിയത്. നേരത്തെ ചോദ്യംചെയ്യലിന് കത്ത് നൽകിയെങ്കിലും കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് മുക്തി നേടിയ സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകിയത്.

നോട്ടീസ് ലഭിച്ച ദിവസം വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശിവശങ്കറിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥരിൽ ഒരാളാണ് സിഎം രവീന്ദ്രൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്