ആപ്പ്ജില്ല

കഫീൽ ഖാൻ തത്കാലം കേരളത്തിലേയ്ക്ക് വരേണ്ടെന്ന് സര്‍ക്കാര്‍

കഫീൽ ഖാനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിമാനടിക്കറ്റുകളും അയച്ചുകൊടുത്തിരുന്നു

Samayam Malayalam 25 May 2018, 4:25 pm
കോഴിക്കോട്: കേരളത്തിലെ നിപ ബാധിതമേഖലയിൽ സേവനം ചെയ്യാൻ താത്പര്യമുണ്ടെന്നറിയിച്ച ഉത്തര്‍ പ്രദേശ് ഗോരഖ്‍‍പൂര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ കഫീൽ ഖാനെ സ്വാഗതം ചെയ്തെങ്കിലും കേരളത്തിലേയ്ക്കുള്ള യാത്ര തത്കാലം മാറ്റിവെയ്ക്കാൻ കേരള സര്‍ക്കാര്‍. കഫീൽ ഖാൻ താത്പര്യമറിയിച്ചതിനു പിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.
Samayam Malayalam dr-kafeel-khan-nipah-virus_2018052312440050_650x


എന്നാൽ സര്‍ക്കാര്‍ തീരുമാനത്തിൽ വിഷമമുണ്ടെന്ന് കഫീൽ ഖാൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ സോഷ്യലിസ്റ്റായി നിലനിൽക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് കഫീൽ ഖാൻ ഓൺമനോരമ പോര്‍ട്ടലിനോട് പ്രതികരിച്ചു.

കേരളത്തിലേയ്ക്ക് ഡോക്ടര്‍ കഫീൽ ഖാനെ സ്വാഗതം ചെയ്ത സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തിന് രണ്ട് വിമാനടിക്കറ്റുകളും അയച്ചുനൽകിയിരുന്നു. എന്നാൽ പിന്നീട് യാത്രാ അനുമതി എന്തുകൊണ്ടാണ് നിഷേധിച്ചതെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണ് വിവരം കഫീൽ ഖാനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഫീൽ ഖാനെ ബിജെപിയ്ക്കെതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്