ആപ്പ്ജില്ല

ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത്.

Samayam Malayalam 16 Jun 2019, 1:38 am
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ആറ് മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്.
Samayam Malayalam jacob thomas


തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്നാണ് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത്. ജേക്കബിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഒന്നര വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്