ആപ്പ്ജില്ല

സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ

ആര്‍ടിപിസിആര്‍ (ഓപ്പണ്‍) ടെസ്‌റ്റിന് 1500 രൂപയായി കുറച്ചു. പുതിയ നിരക്കിൽ മാത്രമേ പരിശോധനകൾ നടത്താൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിർദേശം നൽകി

Samayam Malayalam 1 Jan 2021, 3:40 pm
തിരുവനന്തപുരം: രാജ്യം കൊവിഡ്-19 വാക്‌സിൻ വിതരണത്തിന് സജ്ജമായ സാഹചര്യത്തിൽ കേരളത്തിലെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനകൾക്കുള്ള നിരക്ക് കുറച്ചു. പുതിയ നിരക്കനുസരിച്ച് ആര്‍ടിപിസിആര്‍ (ഓപ്പണ്‍) ടെസ്‌റ്റിന് 1500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
Samayam Malayalam ആരോഗ്യമന്ത്രി കെകെ ശൈലജ. Photo: ANI
ആരോഗ്യമന്ത്രി കെകെ ശൈലജ. Photo: ANI


Also Read: രാജ്യത്ത് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നാളെ; കേരളത്തിലെ നാല് ജില്ലകൾ ഇവ

എക്‌സ്‌പേർട്ട് നാറ്റ് ടെസ്‌റ്റിന് 2500 രൂപയാക്കിയപ്പോൾ ട്രൂ നാറ്റ് ടെസ്‌റ്റിന് 1500 രൂപയാക്കി. ആർടി - ലാബിന് 1150 രൂപയും റാപ്പിഡ് ആൻ്റിജൻ ടെസ്‌റ്റിന് 300 രൂപയുമായി പുതുക്കി.

പുതിയ നിരക്കിൽ മാത്രമേ പരിശോധനകൾ നടത്താൻ പാടുള്ളൂവെന്ന് മന്ത്രി നിർദേശം നൽകി. ഇതോടെ ഈ നിരക്കിൽ മാത്രമേ ഐസി എം ആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾ, ആശുപത്രികൾ എന്നിവയ്‌ക്ക് പരിശോധന നടത്താൻ കഴിയൂ. പുതുക്കിയ നിരക്കിൽ കൊവിഡ് പരിശോധനയ്‌ക്ക് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, സ്വാബിംഗ് ചാർജ്, മറ്റ് ടെസ്‌റ്റുകൾ എന്നിവയെല്ലാം ഉൾപ്പെടും.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കൊവിഡ് പരിശോധനകൾക്കുള്ള നിരക്കിൽ മാറ്റം വരുത്തുന്നത്. ഒക്‌ടോബർ മാസത്തിലാണ് നിരക്കുകളിൽ കുറവ് വരുത്തിയത്. കൊവിഡ് സാഹചര്യത്തിൽ വിവിധ കമ്പനികൾ കൂടുതൽ കിറ്റുകൾ പുറത്തിറക്കി. ഇവയിൽ മികച്ച നിലവാരം പുലർത്തിയ കിറ്റുകൾക്ക് ഐസിഎംആർ അംഗീകാരം നൽകി. ഇതോടെയാണ് പരിശോധനാ കിറ്റുകളുടെ നിരക്ക് കുറയാൻ കാരണമായത്.

Also Read: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; നോട്ടീസ് ഉടൻ നൽകും

അതേസമയം, കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ചത്തെ ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തുമെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഡ്രൈ റൺ നടത്താനുള്ള ജില്ലകൾ തെരഞ്ഞെടുത്തത് കേന്ദ്ര നിർദ്ദേശത്തിന് അനുസരിച്ചാണെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്