ആപ്പ്ജില്ല

ലിനിയുടെ ഭര്‍ത്താവിന് ആവശ്യമെങ്കിൽ സര്‍ക്കാർ ജോലി

മരിച്ച നഴ്സിന്‍റെ മക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം ധനസഹായം

Samayam Malayalam 23 May 2018, 11:58 am
തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ട്.
Samayam Malayalam lini


നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗിയെ പരിചരിക്കാൻ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് നഴ്സ് ലിനി കാഴ്ച വെച്ചതെന്നും അവരുടെ കുടുംബത്തോട് നമുക്ക് പ്രതിബന്ധതയുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

നഴ്സിന്‍റെ കുട്ടികളുടെ ഭാവി പ്രത്യേകം പരിഗണിച്ച് അഞ്ച് ലക്ഷം രൂപ വിദ്യാഭ്യാസാവശ്യത്തിനായി സ്ഥിരനിക്ഷേപമായി കുട്ടികള്‍ക്ക് നല്‍കും. ബാക്കി അഞ്ച് ലക്ഷം രൂപ വീതം ദൈനംദിന ആവശ്യങ്ങള്‍ക്കായും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മക്കളെ പഠിപ്പിക്കണമെന്നായിരുന്നു ലിനിയുടെ ആഗ്രഹമെന്നും സര്‍ക്കാര്‍ തീരുമാനത്തോടു നന്ദിയുണ്ടന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറ‍ഞ്ഞു.

നിപ വൈറസാണെന്ന് സംശയം തോന്നിയ ഉടൻ എൻസിഡിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്