ആപ്പ്ജില്ല

എംഎൽഎമാർക്കുവേണ്ടി 80 കോടി മുടക്കി സർക്കാർ ഫ്ലാറ്റ് പണിയുന്നു

പമ്പ ബ്ലോക്കിന് സൌകര്യമില്ലെന്നതാണ് കാരണം.

Samayam Malayalam 24 Oct 2018, 5:06 pm
തിരുവനന്തപുരം: പ്രളയ ദുരിതത്തിൽനിന്നും കരകയറും മുമ്പ് എംഎൽഎമാർക്കുവേണ്ടി ഫ്ലാറ്റ് നിർമ്മിക്കാനൊരുങ്ങി സർക്കാർ. എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയത് പണിയാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഇതിനുവേണ്ടി 80 കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്.
Samayam Malayalam kerala government plans to rebuild pumba block in mla hostel
എംഎൽഎമാർക്കുവേണ്ടി 80 കോടി മുടക്കി സർക്കാർ ഫ്ലാറ്റ് പണിയുന്നു


പമ്പ ബ്ലോക്കിന് സൌകര്യം പോരെന്നും അതിനാൽ അടുക്കളയും വലിയ മുറികളും അടങ്ങുന്ന ഫ്ലാറ്റ് സമുചയമാണ് പണിയാൻ ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സർക്കാരിന്റെകാലത്താണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഈ അടുത്തകാലത്ത് പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ പ്രളയത്തിൽനിന്നും കരകയറുന്നതിനുമുമ്പ് ഇത് പണിയണമോയെന്നുള്ളതാണ് ഉയരുന്ന വിമർശനം. 24 എംഎൽഎമാർക്കും 16 മുൻ എംഎൽഎമാർക്കുമാണ് പമ്പയിൽ മുറിയുള്ളത്.

അതേസമയം പമ്പപൊളിച്ച് പുതിയ കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്