ആപ്പ്ജില്ല

ബലാത്സം​ഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ട്; സർക്കാർ ഹൈക്കോടതിയിൽ

ബലാത്സം​ഗ കേസില്‍ തെളിവുകളും രഹസ്യമൊഴികളും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരാണ്. വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു

Samayam Malayalam 16 Jun 2020, 5:07 pm
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. തെളിവുകള്‍ എല്ലാം ബിഷപ്പിനെതിരാണ്. കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴികളും ബിഷപ്പിനെതിരാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ബിഷപ്പ് ഇപ്പോള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് കേസ് നീട്ടി കൊണ്ട് പോകാന്‍ വേണ്ടിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
Samayam Malayalam ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍


Also Read: ചക്കക്കുരു ഷേക്ക് കുടിച്ചാൽ ഗ്യാസ് കൂടില്ല കറന്‍റ് ബില്‍ കൂടും; വൈറലായ ചക്കക്കുരു ട്രോളുകള്‍ ഇങ്ങനെ

ബിഷപ്പ് നല്‍കിയ വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

Also Read: മോദിജിയുടെ അത്ര ഡിഗ്രി അവർക്കില്ലല്ലോ!! നേപ്പാള്‍ വിഷയത്തില്‍ വെെറലായ ട്രോളുകള്‍ ഇങ്ങനെ

തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിഷപ്പിന്‍റെ വാദം. തന്നെ പ്രതിസഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയായ കന്യാസ്ത്രീ അപേക്ഷ നൽകിയിട്ടുണ്ട്. 2018 ജൂൺ 26 നാണ് സംഭവം നടക്കുന്നത്. കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്