ആപ്പ്ജില്ല

ശബരിമല: സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി

സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്

Samayam Malayalam 3 Dec 2018, 5:20 pm
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മുൻപിലുള്ള എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ നക്കിയ ഹർജിയിൽ പറയുന്നു.
Samayam Malayalam sabarimala new


വിധി നടപ്പാക്കുന്നതിനെതിരെ 23 റിട്ട് ഹർജികളാണ് കേരള ഹൈക്കോടതിക്ക് മുൻപാകെയുള്ളത്. ഈ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ജനുവരി 23ന് യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ ഹൈക്കോടതി പരിഗണിക്കാൻ പാടില്ലെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചു. സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 139 എ വകുപ്പ് പ്രകാരമാണ് സർക്കാർ ഹർജി നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്