ആപ്പ്ജില്ല

ഇനി സര്‍ക്കാര്‍ ഓഫീസുകളിൽ ആധാര്‍ പഞ്ചിങ്

പുതിയ സംവിധാനത്തിൻ്റെ വരവോടെ വൈകിയെത്തുന്നതിനും പിടിവീഴും

TNN 13 Oct 2017, 10:38 am
തിരുവനന്തപുരം: ഓഫീസുകളിൽ ജീവനക്കാര്‍ വൈകിയെത്തുന്ന പതിവിനു വിരാമമിടാനായി ആധാര്‍ അധിഷ്ടിത പഞ്ചിങ് സംവിധാനവുമായി സംസ്ഥാനസര്‍ക്കാര്‍. പുതിയ സംവിധാനം വരുന്നതോടെ തുടര്‍ച്ചയായി വൈകിയെത്തിയാൽ അത് അവധിയായി കണക്കാക്കും. ഔദ്യോഗികാവശ്യങ്ങൾക്കായി മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ജീവനക്കാര്‍ അവിടെയും പഞ്ച് ചെയ്യേണ്ടി വരും.
Samayam Malayalam kerala government to implement aadhar punching in offices
ഇനി സര്‍ക്കാര്‍ ഓഫീസുകളിൽ ആധാര്‍ പഞ്ചിങ്


ഇതുസംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന ഐടി വകുപ്പ് നാഷണൽ ഇൻഫോര്‍മാറ്റിക് സെന്‍ററിനോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ സെക്രട്ടറിയേറ്റിലാണ് സംവിധാനം നടപ്പാക്കുക. വിരലടയാളം പഞ്ച് ചെയ്യാനുള്ള യന്ത്രങ്ങൾ കെൽട്രോണ്‍ വഴി വാങ്ങാനാണ് പദ്ധതി. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഇതു ഹാജര്‍ രേഖപ്പെടുത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം ശമ്പളവിതരണസോഫ്റ്റ് വെയറായ സ്പാര്‍ക്കിനോട് ബന്ധിപ്പിക്കുന്നതോടെ ഓഫീസിൽ വൈകിയെത്തുന്നതിനും നേരത്തെ ഓഫീസ് വിടുന്നതിനും പിടിവീഴും.

കേന്ദ്രസര്‍ക്കാരിൻ്റെ നിരവധി ഓഫീസുകളിൽ എൻഐസി നടപ്പാക്കിയ സംവിധാനം തന്നെയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകളിലും എത്തുക.

State Governement to implement Aadhar punching in offices

Kerala Government will implement Aadhar based punching system in its offices to track sign in and sign out timings of employess.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്