ആപ്പ്ജില്ല

10 ഇനങ്ങളുമായി കിറ്റ് വിതരണം 15 മുതൽ; ആദ്യഘട്ടത്തിൽ ആർക്കൊക്കെ ലഭ്യമാകും?

മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്കാകും ആദ്യഘട്ടത്തിൽ 10 ഇനങ്ങൾ അടങ്ങിയ കിറ്റ് ലഭ്യമാകുക. ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് ജനങ്ങൾക്ക് സഹായമാകുന്ന കിറ്റ് വിതരണം നടക്കുക

Samayam Malayalam 10 May 2021, 8:50 am

ഹൈലൈറ്റ്:

  • ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ച് മുതൽ.
  • മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്ക് കിറ്റ് ലഭ്യമാകും.
  • കേന്ദ്രത്തിൻ്റെ കിറ്റ് 15 മുതൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI
തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധി തുടരുന്നതിനിടെ റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ചിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്കാകും ആദ്യഘട്ടത്തിൽ 10 ഇനങ്ങൾ അടങ്ങിയ കിറ്റ് ലഭ്യമാകുകയെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു.
കൊവിഡ് ഉയരുമ്പോഴും ജാഗ്രതക്കുറവോ? നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച 3065 പേർക്കെതിരെ കേസ്
സംസ്ഥാനത്ത് കൊവിഡ് ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണം ഏത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് വാക്കാൽ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഈയാഴ്‌ച തന്നെ പുറത്തിറക്കും.

ഏപ്രിൽ മാസത്തിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം സർക്കാർ ആരംഭിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തും മുൻപ് തന്നെ കിറ്റ് വിതരണം ആരംഭിച്ചു എന്ന പ്രത്യേകതയുമുണ്ട് ഇപ്രാവശ്യം.

അമ്മമാർ അടുക്കളപ്പണിയെടുക്കേണ്ടവരല്ല; തിരുത്തേണ്ട കാലം കഴിഞ്ഞു: മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) അനുസരിച്ചുള്ള റേഷൻ വിതരണവും മെയ് 15ന് ആരംഭിക്കും 31 ലക്ഷത്തോളം വരുന്ന മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് രണ്ട് മാസത്തേക്കാകും റേഷൻ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ പയർ അല്ലെങ്കിൽ കടല എന്നിവയാകും കേന്ദ്ര സർക്കാരിൻ്റെ കിറ്റിൽ ഉണ്ടാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്