ആപ്പ്ജില്ല

തുറസ്സായ വേദിയിലുള്ള പരിപാടി; കെഎല്‍എഫില്‍ ഗവര്‍ണര്‍ പങ്കെടുക്കില്ല

പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരോട് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനിടയുള്ള സാധ്യത കണക്കിലെടുത്താണ് കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 19 Jan 2020, 11:25 am
ഡിസി ബുക്സ് സംഘടിപ്പിക്കുന്നകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കില്ല. കോഴിക്കോട്ടു വച്ചു നടക്കുന്ന പൊതുപരിപാടിയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പിന്മാറ്റമെന്ന് രവി ഡിസി പറഞ്ഞു. തുറസ്സായ വേദിയിലുള്ള പരിപാടിയായതിനാലാണ് പരിപാടി റദ്ദാക്കിയതെന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നാണ് ഗവര്‍ണറുടെ പിന്മാറ്റം.
Samayam Malayalam Arif Muhammed Khan


പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനിടയുള്ള സാധ്യത കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഫെഡറിലിസം എന്ന പരിപാടിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ സെഷന്‍. സുരക്ഷാ സാധ്യത കണക്കിലെടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് പരിപാടി മാറ്റാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നെങ്കിലും അവസാന നിമിഷം അതുവേണ്ടെന്ന് വെക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്