ആപ്പ്ജില്ല

സ്കൂൾ മാറ്റി ചേർക്കാൻ ടിസി വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് എൻഓസി നല്‍കുന്നതു സംബന്ധിച്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഈ വിശദീകരണം. സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള അപേക്ഷകളും വിവിധ ബോര്‍ഡുകളിലെ അഫിലിയേഷനുമായി ബന്ധപ്പെട്ട എൻഓസി അപേക്ഷകളും 2019 മാര്‍ച്ച് 31ഓടെ പരിഗണിക്കണമെന്ന ജനുവരി 31ലെ ഇടക്കാല ഉത്തരവും ഹര്‍ജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

Samayam Malayalam 28 May 2019, 7:22 am

ഹൈലൈറ്റ്:

  • സംസ്ഥാനത്തെ സ്കൂളുകളിൽ ചേരാൻ ടിസി വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
  • നടപടി അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിൽ ചേര്‍ക്കാൻ
  • വിശദീകരണം അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് എൻഓസി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam school
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ ചേര്‍ക്കാൻ ടിസി നിര്‍ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളുകളിലേയ്ക്കും എയ്ഡഡ് സ്കൂളുകളിലേയ്ക്കും പ്രവേശിപ്പിക്കുന്നതിനായാണ് പുതിയ നീക്കം. നേരത്തെ രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്ന് ടിസി ആവശ്യപ്പെടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് എൻഓസി നല്‍കുന്നതു സംബന്ധിച്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഈ വിശദീകരണം. സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള അപേക്ഷകളും വിവിധ ബോര്‍ഡുകളിലെ അഫിലിയേഷനുമായി ബന്ധപ്പെട്ട എൻഓസി അപേക്ഷകളും 2019 മാര്‍ച്ച് 31ഓടെ പരിഗണിക്കണമെന്ന ജനുവരി 31ലെ ഇടക്കാല ഉത്തരവും ഹര്‍ജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്