ആപ്പ്ജില്ല

കലാഭവന്‍ മണിയുടെ മരണം: കേസ് സി.ബി.ഐക്കു വിട്ടു

പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശപ്രകാരമാണു സര്‍ക്കാരിന്‍റെ തീരുമാനം.

TNN 12 Jun 2016, 8:27 am
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വോഷണം സംസ്ഥാനസര്‍ക്കാര്‍ സി.ബി.ഐക്കു വിട്ടു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശപ്രകാരമാണു സര്‍ക്കാരിന്‍റെ തീരുമാനം.മണിയുടെ ആന്തരാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇതു സ്ഥിരീകരിക്കപ്പെട്ടില്ല. മറിച്ച്‌, ആന്തരാവയവങ്ങളില്‍ മെഥനോളിന്‍റെ അമിതസാന്നിധ്യമാണു കണ്ടെത്തിയത്. മെഥനോള്‍ എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നു പോലീസ് അന്വേഷിക്കുന്നതിനിടെയാണു സി.ബി.ഐ.
Samayam Malayalam kerala govt to hand over kalabhavan manis death probe to cbi
കലാഭവന്‍ മണിയുടെ മരണം: കേസ് സി.ബി.ഐക്കു വിട്ടു


അന്വേഷണമാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം സമര്‍പ്പിച്ചത്. മണി മരിച്ച്‌ മൂന്നുമാസമായിട്ടും തുമ്പുകിട്ടാത്ത സാഹചര്യത്തിലാണു കുടുംബം സി.ബി.ഐ. അന്വോഷണമാവശ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്