ആപ്പ്ജില്ല

പൊതുമുതൽ നശിപ്പിച്ച മുൻ എസ്എഫ്ഐക്കാരനെതിരായ കേസ് പിൻവലിക്കാനൊരുങ്ങി സർക്കാർ

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പിഎസ്സി തട്ടിപ്പ് കേസിലും പ്രതിയായ നസീമിനെതിരായ കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചെന്നാണ് റിപ്പോർട്ട്

Samayam Malayalam 21 Oct 2020, 2:23 pm
തിരുവനന്തപുരം: സമരങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിച്ച മുൻ എസ്എഫ്ഐ പ്രവർത്തകനെതിരായ കേസ് പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത്, പിഎസ്സി തട്ടിപ്പ് കേസുകളിൽ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് നസീം പ്രതിയായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam Sivarenjith and Nazeem at Cantonment police station
പിഎസ്സി തട്ടിപ്പ് കേസ് പ്രതികൾ (ഫയൽ ചിത്രം). PHOTO: TNN


എസ്എഫ്ഐ പ്രവർത്തകനെ പിടികൂടിയതിന്റെ പേരിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് എസ്എഫ്ഐ പ്രവർത്തകനെ പിടികൂടിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read : അടുപ്പം അവസാനിപ്പിച്ചിട്ടും, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; ഭര്‍തൃസഹോദരനെ വിധവ കൊലപ്പെടുത്തി

തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയിലാണ് കേസുകൾ പിൻവലിക്കാനാവശ്യപ്പെട്ട അപേക്ഷ സമർപ്പിച്ചതെന്ന് 24ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംഎൽഎമാരടക്കം പ്രതികളായ 73 കേസുകൾ പിൻവലിക്കാനും സർക്കാർ പലപ്പോഴായി അപേക്ഷ നൽകിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ച കേസുകളാണ് ഇവയിൽ കൂടുതലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also Read : ജനങ്ങൾ എതിരായപ്പോൾ അയാൾ കത്തുമായി വന്നിരിക്കുന്നു; അനിൽ അക്കരക്കെതിരെ എസി മൊയ്തീൻ

കെഎം മാണി ബജറ്റ് അവതരിപ്പിച്ച വേളയിൽ നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ പേരിൽ എംഎൽഎമാർക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നടപടി ചർച്ചയാകുന്നതിനിടെയാണ് പുതിയ വാർത്തകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്